കുമ്പള: കുമ്പളയിൽ യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ബസ് സ്റ്റാൻഡിന് താഴെ കാസറകോട് റോഡിൽ സന്തോഷ് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് കട നടത്തുന്ന സന്തോഷ് എന്ന സന്തു (38) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ബസ്റ്റാൻഡിന് പിറകിലുള്ള അരിമല കോംപ്ലക്സിന് മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുമ്പള പെറുവാഡിലെ കൃഷ്ണൻ- പ്രേമാവതി ദമ്പതികളുടെ മകനാണ് സന്തോഷ്. കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് എക്സിക്യൂട്ടീവ് മെമ്പറാണ്.
അരിമല കോംപ്ലക്സിലെ താഴത്തെ നിലയിലുള്ള കച്ചവട സ്ഥാപനങ്ങളുടെ ഗോഡൗണാണ് മുകളിലുള്ളത്. താഴത്തെ നിലയിൽ നിന്നും കൊണ്ടുപോയ വീപയുടെ മുകളിൽ കയറി കഴുത്തിൽ കുരുക്കിട്ടതാണെന്ന് പൊലീസ് സംശയിക്കുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അസാധാരണ മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു