കുമ്പള: അനീതിയുടെ കാലത്തിന് യുവതിയുടെ തിരുത്ത് എന്ന മുദ്രാവാക്യത്തോടെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച മെമ്പർഷിപ്പ് വിതരണത്തിന്റെ മഞ്ചേശ്വരം നിയോജക മണ്ഡല തല ഉദ്ഘാടനം കുമ്പള ലീഗ് ഓഫീസിൽ വച്ച് മഞ്ചേശ്വരം നിയോജകമണ്ഡലം എംഎൽഎ ദേശീയ കബഡി താരം ഉമ്മു ജമീലക്ക് അംഗത്വം നൽകി കൊണ്ട് ഉദ്ഘാടനം കർമ്മം നിർവഹിച്ചു.
യോഗത്തിൽ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സിദ്ദിഖ് ദണ്ഡഗോളി സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ബി.എം മുസ്തഫ അധ്യക്ഷപദം അലങ്കരിച്ചു. മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജകമണ്ഡലം പ്രസിഡണ്ട് അസീസ് മരിക്ക, ജനറൽ സെക്രട്ടറി എ.കെ ആരിഫ് സയ്യിദ് ഹാദി തങ്ങൾ, അഷ്റഫ് കർള, അസീസ് കളത്തൂർ, ബി.എൻ മുഹമ്മദലി, ഗഫൂർ ഏരിയാൽ, ഇബ്രാഹിം ബത്തേരി, ടി.എം ഷുഹൈബ്, ബി.എ റഹ്മാൻ ആരിക്കാടി, അഷ്റഫ് കൊടിയമ്മ, കുമ്പള ഗ്രാമപഞ്ചായത്ത് ബോർഡ് പ്രസിഡൻറ് യു.പി താഹിറ യൂസഫ്, ഹാരിസ് പാവൂർ, ഇല്യാസ് ഹുദവി, റസാഖ് പേരോടി, കെ.വി യൂസഫ്, ഫസൽ പേരാൽ, മുഹമ്മദ് കുഞ്ഞി ആരിക്കാടി, ഷമീർ കുമ്പള, കെ.എം അബ്ബാസ്, നൂർ ജമാൽ, മൊയ്തു, എംജി റഹ്മാൻ, ഇർഫാൻ മൊഗ്രാൽ, മൊയ്ദീൻ അബ്ബാ ആര്യിക്കടി തുടങ്ങിയവർ മെമ്പർഷിപ്പ് വിതരണം ചടങ്ങിൽ സംബന്ധിച്ചു.