മഞ്ചേശ്വരം ബാക്രബയലിൽ യുവാവിനെ അജ്ഞാതർ വെടിവെച്ചു; അന്വേഷണമാരംഭിച്ച് പൊലീസ്

0
103

മഞ്ചേശ്വരം: മഞ്ചേശ്വരം ബാക്രബയലിൽ യുവാവിന് വെടിയേറ്റു. കേരള – കർണാടക അതിർത്തിയായ ബാക്രബയലിലാണ് സംഭവം. ബാക്രബയൽ സ്വദേശി സവാദ് എന്നയാൾക്കാണ് വെടിയേറ്റത്. ഞാറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. വെടിവച്ചയാളെ കണ്ടെത്തിയിട്ടില്ല. തുടയിൽ സവാദിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാടുമൂടിയ കുന്നിൻപ്രദേശത്ത് പ്രദേശത്ത് പതിവില്ലാതെ വെളിച്ചം കണ്ടതിനെത്തുടർന്ന് പരിശോധിക്കാൻ കയറിപ്പോയ സമയത്താണ് സവാദിന് വെടിയേൽക്കുന്നത്. ഇയാൾക്കൊപ്പം മറ്റ് 4 പേർ കൂടിയുണ്ടായിരുന്നു. ഇവർ ബൈക്കിലായിരുന്നു സ്ഥലത്തെത്തിയത്. മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here