മസ്കറ്റ് കെ.എം.സി.സി ധനസഹായം വിതരണം ചെയ്തു

0
110

ഉപ്പള: മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ നിർധന കുടുംബങ്ങൾക്ക് നൽകി വരുന്ന മർഹൂം ഗോൾഡൻ സാഹിബ്‌ കാരുണ്യ സ്പർശം പദ്ധതിയിൽ വൊക്കാടി, കുമ്പള, പുത്തിഗെ, പഞ്ചായത്തുകളിലെ മൂന്നു കുടുംബത്തിനുള്ള സഹായം ഉപ്പള സി.എച്ച് സൗധത്തിൽ വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ഹാജി അബൂ റോയലിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ അസിസ്‌ മരിക്കെ ഉൽഘടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ മൂസ സാഹിബ്‌ മുഖ്യ പ്രഭാഷണം നടത്തി. അബൂ ബദ്‌രിയ നഗർ, ഷംസു സുകാണി, മുഹമ്മദ് സാമ്രാട്ട്, മുഹമ്മദ് ഇച്ചിലങ്കോട്, ഇബ്രാഹിം മുണ്ട്യത്തടുക്ക, ഇ.കെ മുഹമ്മദ് കുഞ്ഞി, അബ്ദുൽ മജീദ് പ്രസംഗിച്ചു. എ.കെ ആരിഫ് സ്വാഗതവും അബ്ദുള്ള മാദേരി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here