കുട്ടികള്‍ രാത്രി 11ന് ശേഷം സിനിമ തിയേറ്ററുകളില്‍ വേണ്ട; നിര്‍ണായക ഉത്തരവുമായി കോടതി, കാരണം കുട്ടികളുടെ സുരക്ഷ

0
101

16 വയസ്സില്‍ താഴെയുള്ള കുട്ടികളെ രാത്രി 11 മണിക്ക് ശേഷമുള്ള ഷോകള്‍ക്ക് അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. സിനിമ തിയേറ്ററുകളിലും തിയേറ്റര്‍ കോംപ്ലക്‌സുകളിലും മള്‍ട്ടിപ്ലക്‌സുകളിലും നിയന്ത്രണം ബാധകമാണ്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും തെലങ്കാന ഹൈക്കോടതി അറിയിച്ചു.

ഉത്സവകാലത്തും റിലീസ് സമയത്തും സിനിമകള്‍ക്ക് ടിക്കറ്റ് നിരക്ക് പരിധിയില്ലാതെ ഉയര്‍ത്തുന്നതിനും അര്‍ധരാത്രി പ്രീമിയറുകള്‍ നടത്തുന്നതിനും എതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. നിലവില്‍ തെലങ്കാനയില്‍ തിയേറ്ററുകളില്‍ ഷോ അവസാനിക്കുന്നത് പുലര്‍ച്ചെ 1.30ന് ആണ്.

രാത്രി 11 മണി മുതല്‍ രാവിലെ 11 മണി വരെ നിയന്ത്രണം നടപ്പാക്കുന്ന കാര്യം തിയറ്ററുടമകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. അത് വരെ 11 മണിക്ക് ശേഷം കുട്ടികളെയും കൊണ്ട് തിയറ്ററില്‍ വരുന്നത് വിലക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here