ചോദിച്ചിട്ടും പിതാവ് താക്കോൽ നൽകിയില്ല, മകൻ കാർ വീട്ടുമുറ്റത്തിട്ട് കത്തിച്ചു

0
529

മലപ്പുറം: പിതാവ് കാറിന്റെ താക്കോൽ നൽകാത്തതില്‍ പ്രകോപിതനായ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡാനിഷ് മിൻഹാജിന് ലെെസന്‍സ് ഉണ്ടായിരുന്നില്ല.

ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം. പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും തല്ലിത്തകര്‍ത്തശേഷം കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here