ഒന്നിച്ച് ഉറങ്ങാൻ കിടന്നവർ, വീട് കത്തി, 3 പെൺകുട്ടികൾക്ക് ദാരുണാന്ത്യം; അബ്ദുൾ ലത്തീഫീന്‍റെ വീട് കണ്ണീർ കടലായി

0
277

ജമ്മു കശ്മീർ: ഏവരെയും നടുക്കുന്ന വാർത്തയായിരുന്നു രാത്രി ഉറങ്ങാൻ കിടന്ന പെൺകുട്ടികൾ വീടിന് തീപിടിച്ച് വെന്തുമരിച്ചെന്നത്. ജമ്മു കശ്മീരിലെ അബ്ദുൾ ലത്തീഫ് എന്നയാളുടെ വീട്ടിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്. ഒന്നിച്ച് ഉറങ്ങാൻ കിടന്ന സഹോദരിമാരാണ് വീടിന് തീപിടിച്ച് വെന്തുമരിച്ചത്. പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. ബിസ്മ (18), സൈക (14), സാനിയ (11) എന്നിവർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്.

സംഭവം ഇങ്ങനെ

ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ധൻമസ്ത – തജ്‌നിഹാൽ ഗ്രാമത്തിലെ അബ്ദുൾ ലത്തീഫ് എന്നയാളുടെ മൂന്ന് നിലകളുള്ള വീടിനാണ് പുലർച്ചെയാണ് തീപിടിച്ചത്. സഹോദരിമാര്‍ മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്നു. വീട് മുഴുവൻ തീ പടർന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അഗ്നിശമനസേന എത്തിയാണ് സഹോദരിമാരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here