പ്രായപൂര്‍ത്തിയെത്താത്ത വിദ്യാര്‍ത്ഥി ബൈക്ക് ഓടിച്ചതിന് പിതാവിനും ആര്‍.സി ഉടമക്കും 55,000 രൂപ പിഴ

0
229

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത വിദ്യാര്‍ത്ഥി മോട്ടോര്‍സൈക്കില്‍ ഓടിച്ചതിന് പിതാവിനും ആര്‍.സി ഉടമക്കും 55,000 രൂപ പിഴ. കോള്‍മൊട്ട സക്കീന മന്‍സിലില്‍ സി.പി.അബൂബക്കറിനും ആര്‍.സി.ഉടമയായ കോഴിക്കോട് സ്വദേശിക്കുമാണ് പിഴ.

അബൂബക്കറിന്റെ 17 വയസുകാരനായ മകന്‍ ഇന്നലെ പറശിനിക്കടവ് ബസ്റ്റാന്റ് പരിസരത്ത് അശ്രദ്ധയില്‍ ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ട തളിപ്പറമ്പ് ട്രാഫിക് എസ്.ഐ എം.രഘുനാഥ് ചോദ്യം ചെയ്തപ്പോഴാണ് പ്രായപൂര്‍ത്തിയായില്ലെന്ന് വ്യക്തമായത്.

രക്ഷിതാവിനും ആര്‍.സി.ഉടമക്കും 25,000 വീതവും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 5000 രൂപയുമാണ് പിഴ. ഇന്നലെ വൈകുന്നേരം പട്രോള്‍ ഡ്യൂട്ടിക്കിടെയാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here