ബന്തിയോട് അട്ക്കയില്‍ ക്വാര്‍ട്ടേഴ്‌സില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 8800 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

0
384

ബന്തിയോട്: ബന്തിയോട് അടുക്കയില്‍ ക്വാര്‍ട്ടേഴ്‌സില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 8800 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പൊലീസ് പിടികൂടി. ക്വാര്‍ട്ടേഴ്‌സില്‍ പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള എസ്.ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചതിന് ബദറുമുനീര്‍ (40) എന്നയാളെ കുമ്പള പൊലീസ് അറസ്റ്റുചെയ്തു. മുനീറിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here