യുപി കോടതിയില്‍ ഗുണ്ടാത്തലവനെ വെടിവച്ചുകൊന്നു; അക്രമി രക്ഷപെട്ടു

0
349

ഉത്തര്‍പ്രദേശിലെ ലക്നൗ കോടതിയില്‍ ഗുണ്ടാസംഘത്തലവനായ സഞ്ജീവ് ജീവയെ വെടിവച്ചുകൊന്നു. അഭിഭാഷക വേഷത്തിലെത്തിയ അക്രമി രക്ഷപെട്ടു. ഒരു പൊലീസുകാരനും യുവതിക്കും പരുക്കേറ്റു. ഇവരെ ലക്നൗ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ബിജെപി നേതാവിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സഞ്ജീവ് ജീവ ഗുണ്ടാ നേതാവും മുന്‍ എം.എല്‍.എയുമായ മുക്താര്‍ അന്‍സാരിയുടെ സഹായിയാണ്. കൊലപാതകത്തിന് പിന്നാലെ, കോടതികളില്‍ മതിയായ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ പ്രതിഷേധിച്ചു. കുപ്രസിദ്ധ ഗുണ്ട നേതാവ് ആതിഖ് അഹ്മദിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയില്‍ വെടിവച്ച് കൊലപ്പെടുത്തി രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു കൊലപാതകം നടക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here