‘നാജി’യും ഓളും ബഹ്‌റൈനിലെത്തി: യുഎഇയും കടന്ന് ലക്ഷ്യം യൂറോപ്പ്

0
258

മനാമ: യാത്രകളെ ഹരമായി കാണുന്ന സഞ്ചാരിയും ട്രാവല്‍ വ്ളോഗറുമായ നാജി നൗഷിയുടെ യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് തുടക്കമായി. നാജിയുടെ ‘ഓള്‍’ ബഹ്‌റൈനിലുമെത്തി. ബഹ്‌റൈനില്‍ നിന്നും യുഎഇയിലേക്കും തുടര്‍ന്ന് വിവിധ രാജ്യങ്ങളിലൂടെ യൂറോപ്പിലേക്കുമാണ് നാജിയുടെ സഞ്ചാരം.

ഖത്തര്‍ വേള്‍ഡ് കപ്പ് ടു യൂറോപ്പ് ട്രിപ്പ് എന്നെഴുതി അലങ്കരിച്ച ഈ മഹീന്ദ്ര ഥാറാണ് സഞ്ചാരിയും ട്രാവല്‍ വ്ളോഗറുമായ നാജി നൗഷിയുടെ പ്രിയ വാഹനമായ ‘ഓള്’. ഈ ഓളെ മാത്രം കൂട്ടിനു കൂട്ടി പതിവ് പോലെ ഇത്തവണയും തനിച്ച് തന്നെയാണ് മാഹിക്കാരി നാജിയുടെ സ്വപ്ന യാത്ര.

സ്റ്റൗവും ഗ്യാസ് സിലിണ്ടറും കിടക്കയുമെല്ലാമായി പാചകത്തിനും വിശ്രമത്തിനും അത്യാവശ്യ സൗകര്യങ്ങളുള്ളതാണ് നാജിയുടെ യാത്ര. യൂറോപ്പ് എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ് നാജിയുടെ നീണ്ട യാത്ര.

 

LEAVE A REPLY

Please enter your comment!
Please enter your name here