ഷംന കാസിമിനെ തടവിലാക്കാന്‍ ശ്രമം; വിവാഹാലോചനയുമായി എത്തിയ ആളുള്‍പ്പെടെ 10 പ്രതികളും ഹാജരാകണമെന്ന് കോടതി

0
251

നടി ഷംന കാസിമിനെ മാചനദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോയി തടവിലാക്കാന്‍ ശ്രമിച്ച കേസില്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഹാരിസും, ഷംനയ്ക്ക് വിവാഹാലോചനയുമായി എത്തിയ റഫീഖും അടക്കം 10 പ്രതികളും ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്.

സ്വര്‍ണക്കടത്തെന്ന ആവശ്യവുമായാണു ഷംനയെ സംഘം സമീപിച്ചത്. എന്നാല്‍ ഇതിന് നടി തയാറാകാതിരുന്നതോടെ ഹാരിസ്, റഫീഖ്, ഷെരീഫ് എന്നിവര്‍ വിവാഹത്തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here