ഒളിവില്‍ കഴിയുകയായിരുന്ന വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലെ വാറണ്ട് പ്രതി അറസ്റ്റില്‍

0
430

മഞ്ചേശ്വരം: ഒളിവില്‍ കഴിയുകയായിരുന്ന വധശ്രമം ഉള്‍പ്പെടെ നാല് കേസുകളില്‍ വാറണ്ടുണ്ടായിരുന്ന പ്രതിയെ മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ ടോണി ജെ മറ്റം അറസ്റ്റ് ചെയ്തു. നയാബസാര്‍ ചെറുഗോളിയിലെ നുഅ്മാന്‍ (28) ആണ് അറസ്റ്റിലായത്. നാല് വര്‍ഷം മുമ്പ് ബേക്കൂറില്‍ വെച്ച് ബൈക്ക് യാത്രക്കാരനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലും മറ്റ് മൂന്ന് കേസുകളിലും നുഅ്മാന്‍ പ്രതിയാണെന്ന് മഞ്ചേശ്വരം പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here