ഒറ്റ ഫ്രീകിക്കിലൂടെ ജനഹൃദയങ്ങളിലേക്ക് ഗോളടിച്ചു കയറി ഫിദ; ഇത് ‘റോണോ കിക്ക്’

0
445

മങ്കട∙ ഒറ്റ ഫ്രീകിക്കിലൂടെ ജനഹൃദയങ്ങളിലേക്ക് ഗോളടിച്ചു കയറി ഫിദ. തിരൂർക്കാട് എഎം ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും മേലേ അരിപ്ര സ്വദേശിനിയുമായ ഫിദയാണ് പ്രസിദ്ധമായ ‘റോണോ കിക്കി’ലൂടെ ഗോൾ നേടി താരമായത്. സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫുട്ബോൾ മത്സരത്തിലാണ് എതിർ ടീം തീർത്ത മനുഷ്യമതിലിനു മുകളിലൂടെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്റ്റൈലിൽ ഗോൾ നേടിയത്.

അധ്യാപകരിലൊരാൾ പകർത്തിയ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. പെൺകുട്ടികളുടെ ജൂനിയർ വിഭാഗം സുബ്രതോ കപ്പ് ഉപജില്ലാ ജേതാക്കളായ സ്കൂൾ ടീം അംഗമായ  ഫിദ കഴിഞ്ഞ വർഷത്തെ  എൻഎംഎംഎസ് സ്കോളർഷിപ് ജേതാവാണ്. അരിപ്ര ജുമാ മസ്ജിദിലെ ഖത്തീബ് മുട്ടുപ്പാറ ഷിഹാബ് മൗലവിയുടെയും ബുഷ്റയുടെയും മകളാണ് ഫിദ. ഫിദയുടെ വിഡിയോ മന്ത്രി വി.ശിവൻകുട്ടി തന്റെ ഫെയ്സ്ബുക് പേജിൽ അപ് ലോഡ് ചെയ്തതോടെ ഫിദയ്ക്ക് അഭിനന്ദനപ്രവാഹമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here