ഉപ്പളയിൽ വീട്ടിൽ വടിവാൾ സൂക്ഷിച്ചതിന് നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

0
386

ഉപ്പള:mediavisionnews.in വീട്ടിൽ വടിവാൾ സൂക്ഷിച്ചതിന് നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ബപ്പായിത്തൊട്ടി അമാൻ മനസിലിലെ മുഹമ്മദ് ഫാറൂഖ് (33) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം എസ്.ഐ എൻ. അൻസാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇന്നലെ പോലീസ് സംഘം വീട്ടിൽ പരിശോധന നടത്തിയത്. കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിലാണ് വടിവാൾ കണ്ടെത്തിയത്. വധശ്രമം ഉൾപ്പെടെ ആറ് കേസുകളിലെ പ്രതിയാണ് ഫാറൂഖെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here