ഹർ ഘർ തിരം​ഗ യാത്രയിക്കിടെ തെരുവ് പശു ആക്രമിച്ചു, ​ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിക്ക് പരിക്ക് -വീഡിയോ

0
619

അഹമ്മദാബാദ്: ഹർ ഘർ തിരം​ഗ യാത്രക്കിടെ മുൻ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ തെരുവ് പശു ആക്രമിച്ചു. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം. തിരം​ഗ ‌‌യാത്രക്കിടെ റാലിയിലേക്ക് പശു ഓടിക്കയറുകയായിരുന്നു. പശു ഓടിയെത്തിയതോടെ ആളുകൾ ചിതറിയോടി. പശുവിന്റെ ആക്രമണത്തിൽ നിതിൻ പട്ടേൽ അടക്കം അഞ്ചോളം പേർക്ക് പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെ‌‌യ്തു. നിതിൻ പട്ടേലിന്റെ കാലിനാണ് പരിക്കേറ്റത്. പ്രഥമ ശുശ്രൂഷ നൽകി അദ്ദേഹത്തെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടെന്നും സാരമായ പരിക്കില്ലെന്നും അധികൃതർ അറിയിച്ചു. മൂന്നാഴ്ച പൂർണമായ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതായി അദ്ദേഹം പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here