ഉപ്പളയിൽ കാപ്പ ചുമത്തി നാടു കടത്തിയ പ്രതി വീടിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തായി പരാതി

0
536

ഉപ്പള: കാപ്പ ചുമത്തി നാടു കടത്തിയ പ്രതി വീടിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തായി പരാതി. ഉപ്പള പാറക്കട്ടയിലെ അബ്ദുല്‍ അസീസിന്റെ വീടിന്റെ ജനല്‍ ഗ്ലാസുകളാണ് തകര്‍ത്തത്. മൂന്ന് മാസം മുമ്പ് മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി നാടു കടത്തിയ പത്തോളം കേസുകളിലെ പ്രതിയാണ് ഇന്നലെ വൈകിട്ട് അസീസിന്റെ വീടിന് നേരെ അക്രമം നടത്തിയതെന്നാണ് പരാതി. വധശ്രമം, കവര്‍ച്ച, പിടിച്ചുപ്പറി, തട്ടികൊണ്ടു പോകല്‍, ഉപ്പള ടൗണില്‍ പട്ടാപകല്‍ കടയില്‍ കയറി യുവാവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും അന്ന് വൈകിട്ട് യുവാവിന്റെ ഭാര്യയും മക്കളും ഓമ്‌നി വാനില്‍ സഞ്ചരിക്കുമ്പോള്‍ വാന്‍ തടഞ്ഞ് ഗ്ലാസുകള്‍ തല്ലിതകര്‍ക്കുകയും ചെയ്തതടക്കമുള്ള കേസുകളിലെ പ്രതിയാണ് അക്രമം കാട്ടിയത്. മഞ്ചേശ്വരം പൊലീസ് അന്വേഷണം നടത്തിവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here