ലുലു ഗ്രൂപ്പിന്റെ ഭൂമി സര്‍ക്കാരിനും, സര്‍ക്കാരിന്റെ ഭൂമി ലുലു ഗ്രൂപ്പിനും നല്‍കിക്കൊണ്ടുള്ള വിചിത്ര ഉത്തരവുമായി റവന്യു വകുപ്പ്. കോഴിക്കോട് ജില്ലയിലാണ് സര്‍ക്കാരും ലുലുവും തമ്മില്‍ ഭൂമി കൈമാറ്റം നടന്നത്്. കഴിഞ്ഞ ജൂണ്‍ 29 ല്‍ നടന്ന മന്ത്രിസഭ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് വിചിത്ര ഉത്തരവ് ഇറക്കിയത്. കോഴിക്കോട് താലൂക്ക് , നെല്ലിക്കോട് വില്ലേജില്‍ റിസര്‍വേ നമ്പര്‍ 112 ലെ 204.46 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തോടു കൂടിയ 26.19 സെന്റ് ഭൂമിയാണ് ലുലു ഗ്രൂപ്പ് ഉടമ യൂസഫലിക്കുള്ളത്്്. യൂസഫലിയുടെ ഭൂമിയുടെ കമ്പോളവില ഒരു ആറിന് ( 2.45 സെന്റ് ന്്) എഴ് ലക്ഷത്തി മുപ്പത്തിയൊമ്പതിനായിരത്തി നാനൂറ്റി നാല്‍പ്പതിനാല് ( 7,39,444) രൂപയാണ്. ഈ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
പകരം സര്‍ക്കാരിന്റെ കൈവശമുള്ള കോഴിക്കോട് താലൂക്ക് വളയനാട് വില്ലേജിലെ ടി.എസ് നമ്പര്‍ 24 – 8-284 ല്‍ പ്പെട്ട 6 സെന്റ് വഴി പുറമ്പോക്കും ടി.എസ് നമ്പര്‍ 24.8 – 289 ല്‍ പ്പെട്ട 13 സെന്റ് തോട് പുറമ്പോക്കും ചേര്‍ത്ത് 19 സെന്റ് ഭൂമി ലുലുവിന് നല്‍കും. സര്‍ക്കാര്‍ ഭൂമിയുടെ കമ്പോള വില ഒരു ആറിന് പതിനൊന്നര ലക്ഷം രൂപയും. സര്‍ക്കാര്‍ യൂസഫലിക്ക് കൊടുക്കുന്ന ഭൂമിയില്‍ കെട്ടിട സമുച്ചയം ഉയരുമെന്നും അതു വഴി തൊഴില്‍ സാധ്യതയും ടൂറിസം മേഖലയില്‍ വളര്‍ച്ചയും ഉണ്ടാകുമെന്നുമാണ് ഭൂമി യൂസഫലിക്ക് പതിച്ചു കൊടുക്കുന്നതില്‍ സര്‍ക്കാരിന്റെ ന്യായികരണം. 14.11- 2018 മുതല്‍ ഭൂമി വച്ച് മാറുന്നതിനുള്ള നടപടി തുടങ്ങിയിരുന്നു. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ഐ.എ.എസ് ആണ് ഈ മാസം 2 ന് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
ജൂണ്‍ 17 നടന്ന മൂന്നാം ലോക കേരള സഭയുമായി ബന്ധപ്പെട്ട് എം എ യൂസഫലിയും, സംസ്ഥാനത്തെ പ്രതിപക്ഷവുമായി വലിയ വാഗ്വാദം നടന്നിരുന്നു. ഇതോടെ പ്രതിരോധത്തിലായ യൂസഫലി മുഖ്യമന്ത്രിയെ കണ്ട് കോഴിക്കോട്ടെ ഭൂമി വച്ച് മാറല്‍ വേഗത്തിലാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഒരാഴ്ചക്ക്‌ശേഷം , 29-6-22 ല്‍ ഇനം നമ്പര്‍ 884 പ്രകാരം മന്ത്രിസഭ യോഗം ഇതംഗീകരിക്കുകയും ഉത്തരവിറക്കുകയും ചെയ്തു.