ഉപ്പളയിൽ 500 കിലോ നിരോധിത പ്ലാസ്റ്റിക് സാധനങ്ങൾ പിടികൂടി

0
326

ഉപ്പള ∙ മംഗൽപാടി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നിന്നായി 500 കിലോ നിരോധിത പ്ലാസ്റ്റിക് സാധനങ്ങൾ പിടികൂടി. ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക്കുകളാണ് പരിശോധനയിൽ പിടികൂടിയത്. ഇനിയും നിരോധിത പ്ലാസ്റ്റിക് വിൽപന നടത്തിയാൽ പിഴ ഈടാക്കുമെന്നു കടയുടമകൾക്കു മുന്ന‍റിയിപ്പ് നൽകി. നാളെ പഞ്ചായത്തിലെ ഒരു കടകളിലും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി എം. വത്സൻ അറിയിച്ചു. അസി.സെക്രട്ടറി പി.ടി.ദീപേഷ്, അജിത്, ടി.എം.രാജു, മുനാഫ്, ഒ.ജി.ജയൻ, സിവിൽ പൊലീസ് ഓഫിസർ കെ.പ്രവീൺ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here