വയനാട് പൊഴുതനയിൽ കാട്ടാന ആക്രമണം

0
137

വയനാട് : വയനാട് പൊഴുതനയിൽ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. സേട്ടുകുന്ന് സ്വദേശി ഷാജി മാത്യുവിനെയാണ് കാട്ടാന ആക്രമിച്ചത്. ആന വീടിന് സമീപം വന്ന് തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ ഷാജി മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ആറളം ഫാമില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. ഏഴാം ബ്ലോക്കിലെ താമസക്കാരനായ പി എ ദാമു (45) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഫാമിൽ വ്യാപകമായ കാട്ടാന ആക്രമണമുണ്ടായി. ഫാമിന്‍റെ പാലപ്പുഴ ഗേറ്റിൽ സെക്യൂരിറ്റി ജീവനക്കാരന്‍റെ ബൈക്ക് കാട്ടാന ചവിട്ടിമെതിച്ചു. ബ്ലോക്ക് ഏഴില്‍ കാട്ടാന കുടിലും തകര്‍ത്തു. ഈ സമയത്താണ് ദാമുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ ആദിവാസി കുടുംബങ്ങൾ ശക്തമായി പ്രതിഷേധിക്കുകയാണ്.