തന്മോയ് ഘോഷ് ഗോകുലം കേരളയിൽ എത്തി

0
139

സന്തോഷ് ട്രോഫിയിൽ ബംഗാളിനായി മികച്ച പ്രകടനം നടത്തിയ തന്മോയ് ഘോഷ് ഗോകുലം കേരളയിൽ. ഗോകുലം കേരളയുമായി രണ്ട് വർഷത്തെ കരാറിലാണ് 29 കാരനായ താരം ഒപ്പുവെച്ചത്. ഈസ്റ്റ് ബംഗാൾ അക്കാദമിയിൽ വളർന്ന തന്മോയ് ഘോഷ് ഇതുവരെ കൊൽക്കത്തയിലാണ് തന്‍റെ കരിയർ ചെലവഴിച്ചത്. നേരത്തെ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കൊൽക്കത്തയിലെ ഉവാരി ക്ലബിനു വേണ്ടിയും കളിച്ചിട്ടുണ്ട്.