ചോറൂണിനിടെ മേല്‍ക്കൂര തകര്‍ന്നു വീണു; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

0
159

ആലപ്പുഴ: കലവൂരിൽ കുഞ്ഞിന്‍റെ ചോറൂണിനിടെ ക്ഷേത്രത്തിന്‍റെ മേൽക്കൂര തകർന്ന് വീണ് അമ്മയ്ക്ക് പരിക്കേറ്റു. കലവൂർ സ്വദേശി ആര്യയ്ക്കാണ് പരിക്കേറ്റത്. അഞ്ച് മാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കുഞ്ഞിന്‍റെ സഹോദരനും തലയ്ക്ക് പരിക്കേറ്റു. ആര്യയെയും മകനെയും ചെട്ടിക്കാട്ടെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 10.45 ഓടെയാണ് ആനക്കൊട്ടിലിന്റെ മേൽക്കൂര തകർന്നത്. ദുർബലമായ മേൽക്കൂര നീക്കം ചെയ്യാൻ ക്ഷേത്ര അധികാരികളോട് ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായില്ലെന്ന് വിശ്വാസികൾ പറഞ്ഞു.