ഒളിമ്പ്യൻ ആകാശ് എസ്.മാധവൻ വിവാഹിതനാകുന്നു; വധു ഇന്തൊനീഷ്യക്കാരി

0
181

മേലാറ്റൂർ: ഒളിമ്പ്യൻ ആകാശ് എസ് മാധവൻ ഇന്ന് വിവാഹിതനാകും. ഇന്തോനേഷ്യൻ പൗര ദേവി സീതി സെന്ദരിയാണ് വധു. 2013ൽ അമേരിക്കയിൽ നടന്ന ലോക ഡ്വാർഫ് ഗെയിംസിൽ വെള്ളിയും വെങ്കലവും 2017ൽ കാനഡയിൽ വെങ്കലവും നേടിയ താരമാണ് ആകാശ് എസ് മാധവൻ.

ആകാശിന് പെരിന്തൽമണ്ണയിൽ ആയുർവേദ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ബിസിനസുണ്ട്. ഇന്ന് രാവിലെ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ താലികെട്ട് നടക്കും. നിലവിൽ ബി.ജെ.പിയുടെ മലപ്പുറം ജില്ലാ സ്പോർട്സ് സെൽ കൺവീനറാണ് ആകാശ്.