ദിലീപിന്റെ കേസിൽ പ്രതികരിച്ച് മുന്‍ പൊലീസ് ഉദ്യോഗസ്ഥൻ കെഎം ആന്റണി

0
192

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ നശിപ്പിച്ചതിന് ദിലീപിന്‍റെ അഭിഭാഷകരായ രാമൻ പിള്ളയ്ക്കും സംഘത്തിനുമെതിരെ തൃപ്തികരമായ അന്വേഷണം നടന്നോ എന്ന് സംശയമുണ്ടെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥൻ കെ എം ആന്‍റണി.

ബാക്കിയെല്ലാ കാര്യങ്ങളിലും, അന്വേഷണം പൂർത്തിയായെന്ന് പറയാം. അഭിഭാഷകരുടെ പങ്കല്ലാതെ മറ്റേതെങ്കിലും കാരണത്താൽ അന്വേഷണം നീട്ടിക്കൊണ്ടുപോകാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് സുപ്രീം കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് രണ്ടോ മൂന്നോ മാസത്തേക്ക് നീട്ടും. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് ഈ കേസിന്റെ അന്വേഷണം നീട്ടിക്കൊണ്ടുപോവാന്‍ പറ്റിയ കാരണം അല്ലെന്നുള്ള നിഗമനത്തിലാണ് കോടതി ഇപ്പോള്‍ എത്തിയിരിക്കുന്നതെന്നും ആന്റണി പറയുന്നു.