ഭിന്നശേഷി സംവരണം; കോളേജ് അധ്യാപക നിയമനങ്ങള്‍ പ്രതിസന്ധിയില്‍

0
180

തിരുവനന്തപുരം: നാലു ശതമാനം ഭിന്നശേഷി സംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന നിയമം കൊണ്ടുവന്നതോടെ എയ്ഡഡ് കോളേജുകളിലെ അധ്യാപക നിയമനം പ്രതിസന്ധിയിലായി. 1996-ലാണ് ഭിന്നശേഷിക്കാർക്കുള്ള സംവരണം മൂന്ന് ശതമാനമായി ഉയർത്തിക്കൊണ്ട് കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്നത്. 2016 ൽ ഇത് 4 ശതമാനമായിരുന്നു. 2018ലാണ് ഇത് കേരളത്തിൽ നടപ്പാക്കിയത്.

ഇതനുസരിച്ച് 1996 മുതലുള്ള കണക്കുകൾ 2018 മുതലുള്ള നിയമനങ്ങളിൽ നികത്തണം. ഭിന്നശേഷി സംവരണം എല്ലാ സർക്കാർ ധനസഹായമുള്ള സ്ഥാപനങ്ങൾക്കും ബാധകമാകുമെന്ന നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്. പ്രമുഖ മാനേജ്മെന്‍റുകളുടെ കാര്യത്തിൽ, കഴിഞ്ഞ 26 വർഷത്തിനിടെ നടത്തിയ നിയമനങ്ങളുടെ നാലു ശതമാനം പരിഗണിക്കുമ്പോൾ, ഭിന്നശേഷി വിഭാഗത്തിൽ 20-25 അധ്യാപക തസ്തികകൾ കുടിശ്ശികയാണ്.

വ്യക്തിഗത മാനേജ്മെന്റുകളില്‍ ഒന്നോ രണ്ടോ എണ്ണം മാത്രമേ ഉണ്ടാകൂ. 2018 മുതൽ പല മാനേജ്മെന്‍റുകളും ഭിന്നശേഷി സംവരണ കുടിശ്ശിക തീർക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയല്ല അധ്യാപക നിയമനവിജ്ഞാപനം പുറപ്പെടുവിച്ചത്.