ജഴ്സിയൂരിയുള്ള ഗാംഗുലിയുടെ വിജയാഘോഷത്തിന് 20 വയസ്സ്

0
151

ഇന്ത്യ ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ ഇന്നലെ മുട്ടുകുത്തിച്ചപ്പോൾ കൃത്യം രണ്ട് പതിറ്റാണ്ട് മുമ്പ് നേടിയതും ഒരു അവിസ്മരണീയമായ വിജയമായിരുന്നു. ഒപ്പം അന്നത്തെ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ‘അപൂർവ’ ആഘോഷവും.

ലോക ക്രിക്കറ്റിന്‍റെ ജന്മസ്ഥലമായ ലോർഡ്സിലെ ബാൽക്കണിയിൽ നിന്ന് സൗരവ് ഗാംഗുലി തന്‍റെ ജേഴ്സി വീശുന്നത് നിങ്ങൾ ഓർക്കുന്നുണ്ടോ? അത്ഭുതകരമായി, കൈവിട്ടുപോകുമായിരുന്ന കിരീടം നേടിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റന്‍റെ സന്തോഷത്തിൻ അതിരുകളില്ലായിരുന്നു. 2002 ൽ ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച നാറ്റ് വെസ്റ്റ് ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യയുടെ ചരിത്ര വിജയം ഏവരും പ്രശംസിച്ചിരുന്നു. പക്ഷേ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ വ്യത്യസ്ത വിജയാഘോഷം വളരെയധികം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ആ ഓർമ്മകൾക്ക് ഇന്ന് 20 വയസ്സ് തികയുന്നു.