ദില്ലി: പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യാക്കാരുടെ എണ്ണം ഉയരുന്നു. മൂന്ന് വർഷത്തിനിടെ 3.9 ലക്ഷം ഇന്ത്യക്കാർ പൗരത്വമുപേക്ഷിച്ചെന്ന് കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്ക് പറയുന്നു. കഴിഞ്ഞ വർഷം മാത്രം 1.63 ലക്ഷം പേരാണ് പൗരത്വം ഉപേക്ഷിച്ചത്. കുടിയേറിയവരിൽ ഭൂരിപക്ഷവും തെരഞ്ഞെടുത്തത് അമേരിക്കൻ പൗരത്വമാണ്. പാർലമെന്റിൽ ആഭ്യന്തര മന്ത്രാലയം സമർപ്പിച്ചതാണ് ഈ കണക്കുകൾ. വ്യക്തിപരമായ കാരണങ്ങളാലാണ് കുടിയേറ്റമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Home Latest news മൂന്ന് വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ചത് 3.9 ലക്ഷം ഇന്ത്യാക്കാർ, കുടിയേറിയത് അധികവും അമേരിക്കയിലേക്ക്