തിരുവില്വാമല: പൊതുസ്ഥലങ്ങളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ലേലം ചെയ്യാനൊരുങ്ങി പഞ്ചായത്ത്. തൃശൂര്‍ തിരുവില്വാമലയിലാണ് പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുണ്ടുണ്ടാക്കുന്ന തരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ലേലം ചെയ്യാന്‍ തീരുമാനിച്ചത്.
ഇതിന് മുന്നോടിയായി കന്നുകാലിയുടെ ഉടമസ്ഥര്‍ ജൂലൈ 25 നകം അവയെ സ്വന്തം സംരക്ഷണത്തിലാക്കണം. അല്ലെങ്കില്‍ പഞ്ചായത്ത് അവയെ പിടിച്ചുകെട്ടി ലേലം ചെയ്യും. പഴയന്നൂരില്‍ അലഞ്ഞുനടന്നിരുന്ന ഒരു കാളയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചിരുന്നു.