മുംബൈ: മഹാരാഷ്ട്രയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് മൂന്നു രൂപയുമാണ് കുറച്ചത്.
ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാന ഖജനാവിന് ആറായിരം കോടി രൂപ നഷ്ടവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.
ശിവസേന-ബിജെപി സര്‍ക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് തീരുമാനത്തിലൂടെ വ്യക്തമാവുന്നതെന്ന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.