പയ്യന്നൂരില്‍ ആര്‍.എസ്.എസ് ഓഫീസിന് നേരെ ബോംബേറ്; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

0
229

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബേറ്. പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. രാത്രി ഓഫീസിനുള്ളില്‍ ആളില്ലാത്തതിനാല്‍ ആര്‍ക്കും അപായമുണ്ടായില്ല. പയ്യന്നൂര്‍ ടൗണിലെ മുകുന്ദ് ആശുപത്രിക്ക് സമീപമാണ് രാഷ്ട്രഭവന്‍ എന്ന പേരിലുള്ള ഓഫീസ് സ്ഥിതിചെയ്യുന്നത്.

രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വം ആരോപിക്കുന്നത്.

ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ പയ്യന്നൂര്‍ രാമന്തളിയിലെ സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ധനരാജിന്റെ ചരമവാര്‍ഷികം ഇന്നലെയാണ് നടന്നത്. ധന്‍രാജിന്റെ കൊലപാതകം നടന്ന സമയത്തും ആര്‍എസ്എസ് ഓഫീസ് തീയിട്ട് നശിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here