‘ഹര്‍ത്താല്‍ ആഹ്വാനം ക്രിമിനല്‍ കുറ്റമല്ല’; കെ പി ശശികലയ്‌ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

0
282

ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി. ഹര്‍ത്താലില്‍ ഉണ്ടാകുന്ന ക്രിമിനല്‍ കുറ്റങ്ങളില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന നേതാക്കള്‍ക്ക് പങ്കില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന് കെ പി ശശികലയ്ക്ക് എതിരായ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു കെ പി ശശികല ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് റദ്ദാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here