ബഹറൈൻ കെ.എം.സി.സി മഞ്ചേശ്വരം ബൈത്തുൽ റഹ്മയുടെ നിർമ്മാണ പ്രവർത്തനം തുടങ്ങി; സയ്യിദ് യു കെ സൈഫുള്ള തങ്ങൾ ഉത്ഘാടനം ചെയ്തു

0
267

മഞ്ചേശ്വരം: ബഹറൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മഞ്ചേശ്വരം റഹ്മത്ത് മജാലിൽ നിർമ്മിക്കുന്ന ബൈത്തുൽ റഹ്മയുടെ പ്രവർത്തി ഉത്ഘാടനം മുസ്ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രിസിഡണ്ട് യു കെ സൈഫുള്ള തങ്ങൾ നിർവഹിച്ചു.

ബഹറൈൻ കെ എം സി സി മുൻ ജില്ല പ്രിസിഡണ്ട് അഷ്റഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. അബ്ദുല്ല കജ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ.കെ ആരിഫ്, കെ എം സി സി മണ്ഡലം ട്രഷറർ ശമീർ ബി മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് വൈ: പ്രിസിഡണ്ട് മുഹമ്മദ് റഫീഖ്, സിദ്ധീക് മഞ്ചേശ്വരം, മുഹമ്മദ് പാവൂർ, ബി എം അഷ്റഫ്, മുബാറക് ഗുഡ്ഡഗിരി, മുഹമ്മദ് കുഞ്ഞി റാമത്തേൽ, സുബൈർ പയ്യന്നൂർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here