നടിയെ ബലാത്സംഗം ചെയ്തെന്ന കേസ്: വിജയ് ബാബു അറസ്റ്റില്‍; ഹോട്ടലിലെത്തിച്ച് തെളിവെടുക്കും

0
236

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. വിജയ് ബാബുവുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.

രാവിലെ ഒമ്പതു മണിക്ക് എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനിലാണ് വിജയ് ബാബു ഹാജരായത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനാല്‍ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തശേഷം വിട്ടയക്കും. ഇന്നു മുതല്‍ അടുത്ത മാസം മൂന്നാം തീയതി വരെ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെ വിജയ് ബാബുവിനെ കസ്റ്റഡിയില്‍ വച്ചു ചോദ്യം ചെയ്യാനാണ് കോടതി അനുമതിയുള്ളത്.

ആവശ്യമെങ്കില്‍ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിന്റെയും പിന്‍ബലത്തില്‍ ജാമ്യം അനുവദിക്കാനുമാണ് കോടതി ഉത്തരവ്. വിജയ് ബാബുവുമായി പരാതിയില്‍ പറയുന്ന ഹോട്ടല്‍മുറി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുപ്പു നടത്തുന്നതിനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു വിജയ് ബാബു ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ ഏപ്രില്‍ 22നാണ് യുവനടി പൊലീസില്‍ പരാതി നല്‍കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here