വിവാഹം കഴിഞ്ഞിട്ട് ഒന്നരമാസം, വധു നാല് മാസം ​ഗർഭിണി; പൊലീസിൽ പരാതിയുമായി വരൻ

0
386

ലക്നൗ: വിവാഹം കഴിഞ്ഞ് ഒന്നര മാസമായപ്പോഴേക്കും ഭാര്യ നാലുമാസം ഗർഭിണിയാണെന്നാരോപിച്ച് പൊലീസിൽ യുവാവിന്റെ പരാതി.  ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച്ലാ സ്വദേശിയായ യുവാവാണ് ഭാര്യക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. സോണോഗ്രാഫി പരിശോധനയിൽ ഗർഭിണിയാണെന്ന് യുവാവിന്റെ അമ്മ കണ്ടെത്തി.

ബന്ധുവിന്റെ നിർദേശപ്രകാരമാണ് അയൽ ജില്ലയിലെ പെൺകുട്ടിയെ വിവാഹം ആലോചിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും യുവാവിനും പെൺകുട്ടിയെ ഇഷ്ടപ്പെ‌ട്ടതോടെ ഒന്നരമാസം മുമ്പ് വിവാഹിതരായി. എന്നാൽ ഇപ്പോൾ യുവതി നാല് മാസം ​ഗർഭിണിയാണെന്നും താൻ തട്ടിപ്പിനിരയായെന്നും കാണിച്ചാണ് യുവാവ് പൊലീസിനെ സമീപിച്ചത്.

ഗർഭിണായാണെന്ന വിവരം നേരത്തേ അറിയാമായിരുന്നെങ്കിലും യുവതിയും കുടുംബവും സത്യം മറച്ചുവച്ചെന്നു പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിക്കുകയാണെന്ന് കൊൽഹുയി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അഭിഷേക് സിങ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here