കയ്യാർ ഈന്തപ്പഴം; മെയ്‌ഡ്‌ ഇൻ ആരിക്കാടി

0
429
കാസർകോട്‌:അറേബ്യയിലെ ഈന്തപ്പന ആരിക്കാടിയിൽ വളർന്നപ്പോൾ അതിശയമായിരുന്നു നാട്ടുകാർക്ക്‌. 25 വർഷമായി ആരിക്കാടി കടവത്തിനും കുമ്പള പാലത്തിനും ഇടിയിലുള്ള ദേശീയപാതയിലെ സർക്കാർ പുറമ്പോക്കിലുണ്ടായിരുന്ന ഈന്തപ്പന എങ്ങനെ വന്നുവെന്ന്‌ ആർക്കും അറിയില്ല. വലുതായി കഴിഞ്ഞപ്പോഴാണ്‌ ഈന്തപ്പനയാണെന്ന്‌ നാട്ടുകാർ അറിഞ്ഞത്‌. ഈന്തപ്പഴം കായ്‌ച്ചപ്പോൾ നാട്ടുകാർക്കും യാത്രക്കാർക്കും കൗതുക കാഴ്‌ചയായി. കല്ലെറിഞ്ഞും വടിയെറിഞ്ഞും പച്ച ഈന്തപ്പഴം പറിച്ചു തിന്നു.
ദേശീയപാത വികസനം ആരംഭിച്ചപ്പോൾ മറ്റ്‌ വൃക്ഷങ്ങൾക്കൊപ്പം ഈന്തപ്പനയും മുറിച്ച്‌ മാറ്റുമെന്ന്‌ നാട്ടുകാർ വിചാരിച്ചു. കേരളത്തിൽ അപൂർവമായ അറേബ്യയിലെ അതിശയ കനി ഓർമയിലാകുമെന്ന് ഉറപ്പിച്ചു.
ദേശീയപാത വികസനം കാരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയുടെ തീരുമാനം വളർത്താനായിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ വേരോടെ പിഴുത ഈന്തപ്പന സൊസൈറ്റിയുടെ ഉടമസ്ഥതയിൽ കയ്യാറിലുള്ള സ്ഥലത്ത്‌ പറിച്ചുനട്ടു.  ഈന്തപ്പന ഇനി കയ്യാറിൽ വളരും. ഊരാളുങ്കലുകാരുടെ സംരക്ഷണയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here