മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിൽ നാളെ റമദാൻ വ്രതം ആരംഭിക്കും. ഒമാനിൽ ഞായറാഴ്ചയാണ് നോമ്പ് തുടങ്ങുക. സൗദിയിൽ ഇന്ന് ശഅബാൻ 29 പൂർത്തിയാക്കിയാണ് നാളെ റമദാന് തുടക്കമാകുന്നത്. ഇത് സംബന്ധിച്ച് സൗദി സുപ്രീംകോടതി അൽപ സമയത്തിനകം ഔദ്യോഗിക പ്രഖ്യാപനം നടത്തും.
അതേസമയം, രാജ്യത്തെവിടെയും റമദാൻ മാസപ്പിറവി കാണാത്തതിനെ തുടർന്ന് ഒമാനിൽ റമദാൻ ഞായറാഴ്ച ആരംഭിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി നിരീക്ഷിക്കാനുള്ള പ്രത്യേക സമിതി യോഗം ചേർന്നാണ് തീരുമാനം കൈകൊണ്ടത്. ഒമാനിൽ ഇന്ന് ശഅ്ബാൻ 29 ആയിരുന്നു. മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി ഞായറാഴ്ച റമദാൻ ആരംഭിക്കുന്നത്.