വീടിന് തീപിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം; മകള്‍ ഗുരുതരാവസ്ഥയില്‍

0
279

ഇടുക്കി: വീടിന് തീപിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി പുറ്റടി സ്വദേശികളായ രവീന്ദ്രന്‍, ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപിടുത്തമുണ്ടായത്. തീപടരാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ശരീരത്തിന് പൊള്ളലേറ്റ ശ്രീധന്യയാണ് വീടിന് പുറത്തിറങ്ങി ആളുകളെ വിളിച്ചുകൂട്ടിയത്. തുടര്‍ന്ന് പൊലീസിനേയും അഗ്നിരക്ഷാസേനയും വിവമരമറിയിക്കുകയായിരുന്നു.

പൊലീസും അഗ്നിരക്ഷാസേനയുമെത്തിയതിന് ശേഷമാണ് തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചത്. അപ്പോഴേക്കും രവീന്ദ്രനും ഉഷയും മരണപ്പെട്ടിരുന്നു. വീട് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവര്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചിരുന്നു. അവിടേക്ക് രണ്ട് ദിവസം മുമ്പാണ് താമസം മാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here