ഉപ്പള: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെരിങ്കടിയിലെ മുഹമ്മദ്-സഫിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ജലീല്‍ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ ഉമ്മ സമീപത്തെ തറവാട് വീട്ടിലേക്ക് പോയിരുന്നു. അതിനിടെ ഉമ്മ പല തവണ ജലീലിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേ തുടര്‍ന്ന് ഉമ്മ രാത്രി ഒമ്പതര മണിയോടെ വീട്ടിലെത്തിയപ്പോള്‍ അകത്ത് ഫാനില്‍ ജലീലിനെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. ഇരു കാലുകളും തറയില്‍ മുട്ടിയ നിലയിലായിരുന്നു മൃതദേഹം. ദുരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസറഗോഡ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
Home  Latest news  ഉപ്പള പെരിങ്കടിയിൽ യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

