പത്തനംതിട്ട: ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പൊലീസിന് വിമർശനം. പൊലീസ് സ്റ്റേഷനുകൾ ആർഎസ്എസ് ശാഖകളായി മാറിയെന്ന് പൊതുചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു. എഎ റഹീമിനെതിരെയും വിമർശനമുയർന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീമിന്റെ പോസ്റ്റുകൾ മാത്രമാണ് ഡിവൈഎഫ്ഐ കേരളാ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ വരുന്നതെന്നും വിമർശനം ഉയർന്നു. ഇത് വ്യക്തി പൂജയാണോ പി ആർ വർക്ക് ആണോയെന്ന് വ്യക്തമാക്കണമെന്ന് പ്രതിനിധികൾ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പലയിടങ്ങളിലും സംഘടന ദൗർബല്യമുണ്ടെന്നും സമ്മേളനം വിലയിരുത്തി. ജില്ലയിൽ ഡിവൈഎഫ്ഐയിലും വിഭാഗീയത നിലനിൽക്കുന്നെന്ന് സംസ്ഥാന നേതൃത്വം ചർച്ചയിൽ മറുപടി നൽകി.