പേടിഎമ്മിനു മൂക്കുകയറിട്ട് ആര്‍.ബി.ഐ; പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുത്

0
268

ന്യുഡല്‍ഹി: പേടിഎം ബാങ്കിംഗ് സംവിധാനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ആര്‍.ബി.ഐ. പേടിഎമ്മിന്റെ പേയ്മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഓഡിറ്റ് നടത്താന്‍ പ്രത്യേകം കമ്പനിയെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികളെന്നും ആര്‍.ബി.ഐ അറിയിച്ചു.

1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ സെക്ഷന്‍ 35 എ പ്രകാരമാണ് ആര്‍.ബി.ഐ നടപടി. 2017മെയ് 23നാണ് പേടിഎം പേയ്മെന്റ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. 2015ലാണ് പേമെന്റ് ബാങ്കായി ഉയര്‍ത്താനുള്ള പ്രാഥമിക അനുമതി ആര്‍ബിഐ നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here