മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളുടെ ഇമാമാണെന്ന് പറയുന്ന സി.പി.ഐ.എം പ്രാദേശിക നേതാവ് അബ്ദുറഹ്‌മാന്‍ പുല്‍പറ്റയുടെ പ്രസംഗം വൈറല്‍.
മാര്‍ച്ച് 19ന് ചെമ്പ്രക്കോട്ടൂരില്‍ നടന്ന ഇ.എം.എസ്, എ.കെ.ജി ദിനാചരണ യോഗത്തിലെ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴത്തിയാണ് പ്രസംഗം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്‌ലിം ലീഗില്‍ നിന്ന് സി.പി.ഐ.എമ്മിലെത്തിയ നേതാവാണ് അബ്ദുറഹ്‌മാന്‍ പുല്‍പറ്റ.
‘പിണറായി വിജയന് ദുബായ് ശൈഖ് സ്വീകരണം കൊടുത്ത് ഇരുത്തിയതിന് ശേഷം അവിടുത്തെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സി പറയുകയാണ്, ശൈഖ് പിണറായിയെ പറ്റി…
ഞങ്ങളെ സംബന്ധിച്ചെടെത്തോളം അള്ളാഹുവിന്റെ കുതറത്തുകൊണ്ട് പിണറായി വിജയന് ഇപ്പോ ഒന്നും പേടിക്കാനില്ല. കാരണം.
വലത്തേ അറ്റത്ത് ഖമറുല്‍ ഉലമ, ഇടത്തേ ഭാഗത്ത് സയിദ് ഉല്‍ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങള്‍. നടുക്ക് ശൈഖുല്‍ മശായിഖ് പിണറായി വിജയന്‍, ക്യാപ്റ്റന്‍. കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ഇമാമുണ്ടെന്ന് മനസ്സിലായിരിക്കുന്നു. അതാണ് ഒരു ശര്‍റും ഏല്‍ക്കാത്തത്,’ അബ്ദുറഹ്‌മാന്‍ പുല്‍പറ്റ പറഞ്ഞു.