മിക്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി നാലുവയസുകാരി മരിച്ചു

0
212

ഉള്ളിയേരി: മിക്ചര്‍ കഴിക്കുന്നതിനിടെ തൊണ്ടയില്‍ നിലക്കടല കുടുങ്ങി നാലുവയസുകാരി മരിച്ചു. ഉള്ളിയേരി നാറാത്ത് വെസ്റ്റിലെ ചെറുവാട്ടുവീട്ടില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്ന പ്രവീണിന്‍റെ മകള്‍ തന്‍വിയാണ് മരിച്ചത്.

ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് കുട്ടിയുടെ തൊണ്ടയില്‍ നിലക്കട കുടുങ്ങിയത്. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടുന്ന് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന വഴിമധ്യേ മരണം സംഭവിച്ചു. കന്നൂര് ഇന്ത്യന്‍ പബ്ലിക്ക് സ്കൂളില്‍ നഴ്സറി വിദ്യാര്‍ത്ഥിനിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here