ഡിവൈഎഫ്‌ഐ നേതാക്കൾ മണ്ണ് മാഫിയക്ക് എസ്കോർട്ട് പോകുന്നവരാണെന്ന് ജില്ലാസമ്മേളനത്തിൽ വിമർശനം

0
234

ഇരവിപേരൂരിൽ ഡിവൈഎഫ്‌ഐ നേതാക്കൾ മണ്ണ് മാഫിയക്ക് എസ് കോർട്ട് പോകുന്നവരാണെന്ന് പത്തനംതിട്ട ജില്ലാസമ്മേളനത്തിൽ വിമർശനം. മല്ലപ്പള്ളിയിൽ അരാജകത്വ കൂട്ടുകെട്ടിലാണ് പ്രവർത്തകരെന്നും വിമർശനമുയർന്നു. പത്തനംതിട്ട ജില്ലാ ഡിവൈഎഫ്‌ഐയിലും വിഭാഗീയതയുണ്ടെന്നും വിഭാഗീയ പ്രവർത്തനങ്ങളിൽ ജില്ലാ നേതാക്കൾക്കും പങ്കുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് എസ്‌കെ സജീഷ് വിമർശിച്ചു.

കെ റെയിലിൽ സർക്കാർ വ്യക്തത വരുത്തണമെന്നും ജനങ്ങളിലേക്കിറങ്ങി ചെന്ന് ബോധവത്കരണം നടത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിൽ പോരായ്മകൾ തുടരുകയാണെന്നും ഡിവൈഎഫ്‌ഐ നേതാക്കളെ പോലും പൊലീസ് തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. സംഘടനയുടെ റീ സൈക്കിൾ കേരളാ, ദുരിതാശ്വാസ ഫണ്ടിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്നും കൃത്യതയുള്ള കണക്ക് അവതരിപ്പിക്കണമെന്നും പ്രതിനിധികൾ വിമർശിച്ചു. അതിജീവിതയ്‌ക്കൊപ്പമെന്ന് പ്രഖ്യാപിച്ചതല്ലാതെ ഡിവൈഎഫ്‌ഐ ഒരു പോസ്റ്റർ പ്രചാരണം പോലും നടത്തിയിട്ടില്ലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

 

LEAVE A REPLY

Please enter your comment!
Please enter your name here