ന്യൂദല്‍ഹി: ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ പാസ്റ്ററെ അക്രമി സംഘം വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി.
കൊലക്ക് പിന്നില്‍ തീവ്ര ഹിന്ദുത്വ സംഘമെന്ന് പേരുവെളിപ്പെടുത്താത്ത പ്രദേശവാസി പറഞ്ഞതായി ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ മുഖപത്രം റിപ്പോര്‍ട്ട് ചെയ്തു. യാലം ശങ്കര്‍ എന്ന ക്രിസ്ത്യന്‍ പാസ്റ്ററാണ് കൊല്ലപ്പെട്ടത്.
‘ഈ പ്രദേശത്തെ ക്രിസ്ത്യാനികള്‍ തീവ്ര ഹിന്ദുത്വ ദേശീയവാദികളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടുന്നു. തീവ്ര ഹിന്ദുത്വ സംഘങ്ങളില്‍ നിന്ന് ക്രിസ്ത്യാനികളെ പാസ്റ്റര്‍ ശങ്കര്‍ പലതവണ സംരക്ഷിച്ചു. അത് കൊലപാതകത്തിന് കാരണമായിട്ടുണ്ടാവാം’. പേര് വെളിപ്പെടുത്താതെ ഒരു പ്രദേശവാസി പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം പാസ്റ്ററുടെ വീട്ടില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെ കുത്തിക്കൊന്നത്.
രണ്ട് ദിവസം മുമ്പ് പ്രാദേശിക തീവ്ര ഹിന്ദു സംഘം പാസ്റ്റര്‍ യാലം ശങ്കറിനെ ക്രിസ്ത്യന്‍ വിശ്വാസം പ്രസംഗിക്കുന്നത് തുടര്‍ന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്.