ചിനാല ദാറുന്നജാത്ത് 12-ാം വാർഷികസമ്മേളനവും അജ്മീർ ആണ്ട് നേർച്ചയും ഈ മാസം 14, 15 തീയതികളിൽ ചിഗുർപാദയിൽ നടക്കും

0
256

ഉപ്പള : ചിനാല ദാറുന്നജാത്ത് 12-ാം വാർഷികസമ്മേളനവും അജ്മീർ ആണ്ട് നേർച്ചയും ഈ മാസം 14, 15 തീയതികളിൽ ചിഗുർപാദയിൽ നടക്കും. 14-ന് വൈകീട്ട് നാലിന് പതാക ഉയർത്തും. രാത്രി ഏഴിന് അബ്ദുൽലത്തീഫ് സഖാഫി കാന്തപുരം അജ്മീർ ആണ്ട് നേർച്ചയ്ക്ക് നേതൃത്വം നൽകും. 15-ന് രാവിലെ മടവൂർ മൗലിദ്, ഏർവാടി മൗലിദ് എന്നിവ നടക്കും. രാവിലെ 10-ന് ദഅവ സംഗമത്തിൽ കെ.പി. ഹുസൈൻ സഅദി കെ.സി. റോഡ് നേതൃത്വം നൽകും. വൈകീട്ട് നാലിന് അജ്മീർ മൗലിദ്. തുടർന്ന് നടക്കുന്ന സമാപനസമ്മേളനത്തിൽ പേരോട് മുഹമ്മദ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. ചിനാല അബ്ദുൽകാദർ സഖാഫി സംബന്ധിക്കും. കുമ്പള പ്രസ്ഫോറത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ അബ്ദുൽകാദർ സഖാഫി, മുദരിസ് എ.ബി. മുഹിയദ്ധീൻ സഅദി, ട്രഷറർ അബ്ദുൽകാദർ ഹാജി, ഷബീർ അഷ്റഫി കെ.സി. റോഡ്, എസ്.എം. ബഷീർ എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here