ഐഎസ്എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പോവുകയായിരുന്ന യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. കാസർകോട് ഉദുമ പള്ളത്തായിരുന്നു അപകടം. മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ ജംഷീർ (22), സിബിൽ (20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ മീൻ ലോറി ഇടിച്ചാണ് അപടമുണ്ടായത്.