Thursday, July 10, 2025
Home Latest news ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിന് ഇന്ന് ഒമാനില്‍ തുടക്കം

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിന് ഇന്ന് ഒമാനില്‍ തുടക്കം

0
269

മസ്‌കറ്റ്: ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിന് ഇന്ന് ഒമാനില്‍ തുടക്കമാകും. വിരമിച്ച താരങ്ങള്‍ക്കുള്ള പ്രഥമ ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. ഇന്ത്യ മഹാരാജാസും ഏഷ്യ ലയണ്‍സും തമ്മില്‍ ഇന്ത്യന്‍സമയം രാത്രി 8നാണ് ഉദ്ഘാടന മത്സരം.

വീരേന്ദര്‍ സെവാഗ്, യുവ്‌രാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ് എന്നിവരെ മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ മഹാരാജ ടീം. ഏഷ്യ ലയണ്‍സ് ടീമിനായി പാകിസ്ഥാന്റെയും ശ്രീലങ്കയുടേയും ഇതിഹാസ താരങ്ങള്‍ കളത്തിലിറങ്ങും. സനത് ജയസൂര്യ, ഷൊയ്ബ് അക്തര്‍, ഷാഹിദ് അഫ്രീദി, മുത്തയ്യ മുരളീധരന്‍, തിലകരത്‌നെ ദില്‍ഷന്‍, മിസ്ബ ഉള്‍ഹഖ് തുടങ്ങിയവരാണ് ടീമിലുള്ളത്.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് രാജ്യങ്ങളിലെ അടക്കം പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തി റെസ്റ്റ് ഓഫ് ദ വേള്‍ഡ് ടീമും മത്സരിക്കും. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

ഇന്ത്യ മഹാരാജാസ്: വീരേന്ദര്‍ സെവാഗ്, യുവ്‌രാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, ബദ്രിനാഥ്, ആര്‍പി സിംഗ്, പ്രഗ്യാന്‍ ഓജ, നമാന്‍ ഓജ, മന്‍പ്രീത് ഗോണി, ഹേമന്ദ് ബദാനി, വേണുഗോപാല്‍ റാവു, മുനാഫ് പട്ടേല്‍, സഞ്ജയ് ബാംഗര്‍, നയന്‍ മോംഗിയ, അമിത് ഭണ്ഡാരി.

LEAVE A REPLY

Please enter your comment!
Please enter your name here