രണ്ടുപേര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയ ഉപ്പള ബേക്കൂര്‍ സ്വദേശി മയക്കുമരുന്നുമായി കര്‍ണാടകയില്‍ പിടിയില്‍

0
267

ഉപ്പള: രണ്ടുപേര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയ ബേക്കൂര്‍ സ്വദേശിയായ യുവാവ് എം.ഡി.എം.എ മയക്കുമരുന്നുമായി കര്‍ണാടക പൊലീസിന്റെ പിടിയിലായി. ബേക്കൂര്‍ വാട്ടര്‍ ടാങ്കിന് സമീപത്തെ കോളനിയില്‍ താമസിക്കുന്ന അഭിലാഷിനെയാണ് ഇന്നലെ 9ഗ്രാം മയക്കുമരുന്നുമായി കര്‍ണാടക മംഗളൂരു രാമമൂര്‍ത്തിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

അഭിലാഷിനെ കാണാതായ സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് അഭിലാഷ് മയക്കുമരുന്നുമായി കര്‍ണാടകയില്‍ പിടിയിലായ വിവരം കുമ്പള പൊലീസിന് ലഭിച്ചത്. അഭിലാഷിനെ ബേക്കൂര്‍ മരമില്ലിന് സമീപത്ത് വെച്ച് രണ്ടുപേര്‍ കാറില്‍ കയറ്റിക്കൊണ്ടുപോയെന്നായിരുന്നു കുമ്പള പൊലീസിന് ലഭിച്ചിരുന്ന സൂചന.

അഭിലാഷിനെക്കുറിച്ച് പിന്നീട് ഒരുവിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തിരുന്നത്. അതേസമയം അഭിലാഷിന്റെ കൈവശം മയക്കുമരുന്ന് എങ്ങനെ എത്തിപ്പെട്ടുവെന്നത് സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അഭിലാഷിനെ കാറില്‍ കൊണ്ടുപോയവര്‍ മയക്കുമരുന്ന് സംഘത്തില്‍പെട്ടവരാണോ എന്ന സംശയവും ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here