യുഎഇ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോക കപ്പിന്റെ സമ്മാനത്തുക പ്രഖ്യാപിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ഒരു നിശ്ചിത തുക പ്രൈസ് മണിയായി ലഭിക്കും.
ലോക കപ്പ് ജേതാക്കള്‍ക്ക് 1.6 മില്യണ്‍ ഡോളറാണ് (12 കോടിയിലേറെ രൂപ) സമ്മാനമായി നല്‍കുക. റണ്ണേഴ്സപ്പിന് അതിന്റെ പകുതി തുക കൈമാറും. സെമി ഫൈനലിസ്റ്റുകള്‍ക്ക് 400,000 ഡോളറാണ് (മൂന്നരക്കോടി രൂപ) പാരിതോഷികം നല്‍കുക. സെമി ഫൈനലില്‍ ഇടം നേടാന്‍ കഴിയാത്ത് എട്ട് ടീമുകള്‍ക്ക് 70000 ഡോളര്‍ വീതവും (അരക്കോടിയിലേറെ രൂപ) ആദ്യ റൗണ്ടില്‍ പുറത്താകുന്നവര്‍ക്ക് 40000 (30 ലക്ഷം രൂപ) ഡോളര്‍ വീതവും ലഭിക്കും.
ട്വന്റി20 ലോക കപ്പില്‍ ആദ്യ രണ്ട് ഡ്രിങ്ക്സ് ബ്രേക്കുകള്‍ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. രണ്ടര മിനിറ്റ് നീളുന്നതാവും ഡ്രിങ്ക്സ് ബ്രേക്കുകള്‍. പുതിയ തീരുമാനം ബ്രോഡ്കാസ്റ്റര്‍മാരുടെ പരസ്യവരുമാനം വര്‍ധിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ടെലിവിഷന്‍ സംപ്രേക്ഷണാവകാശമുള്ള ചാനലുകള്‍ക്ക് ഇന്ത്യയുടെ മത്സരങ്ങളില്‍ നിന്ന് വന്‍തുക വരുമാനം നേടിയെടുക്കാനാവും.