ഈരാറ്റുപേട്ട നഗരസഭാ ഭരണം വീണ്ടും യു.ഡി.എഫിന്; എല്‍.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തിനെത്തിയില്ല

0
536

ഈരാറ്റുപേട്ട: തിങ്കളാഴ്ച നടന്ന നഗരസഭാ അധ്യക്ഷ തിരഞ്ഞടുപ്പില്‍ മുന്‍ നഗരസഭാ അധ്യക്ഷ മുസ്ലിം ലീഗിലെ സുഹുറ അബ്ദുല്‍ ഖാദര്‍ വീണ്ടും തിരഞ്ഞടുക്കപ്പെട്ടു. എസ്.ഡി.പി ഐ യിലെ നസീറ സുബൈറിനെയാണ് പരാജയപ്പെടുത്തിയത്. സുഹുറയ്ക്ക് 14 വോട്ടും നസീറക്ക് 5 വോട്ടും ലഭിച്ചു. 9 എല്‍.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ എത്തിയിരുന്നില്ല.

യു.ഡി.എഫിലെ നഗരസഭാ അധ്യക്ഷ സുഹുറ അബ്ദുല്‍ ഖാദറിനെ തിരെ എല്‍ ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്.ഡി.പി.ഐ പിന്തുണയോടെ പാസായതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷയെ തിരഞ്ഞടുക്കാന്‍ യോഗം ചേര്‍ന്നത്.

കാഞ്ഞിരപ്പള്ളി ഐ.എച്ച്.ഡി.പി.പ്രോജക്ട് ഓഫീസര്‍ സി.വിനോദ് കുമാര്‍ വരണാധികാരിയായിരുന്നു. യു.ഡി എഫില്‍ നിന്നും കൂറു മാറിയ അംഗം അന്‍സലനാ പരിക്കുട്ടി യോഗത്തില്‍ എത്തിയിരുന്നു. അവര്‍ സുഹുറ അബ്ദുല്‍ ഖാദറിന് വോട്ട് ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here